മാനഭംഗക്കേസുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര നിര്‍ദേശം

Posted on: December 14, 2014 2:04 pm | Last updated: December 15, 2014 at 12:27 am

judiciaryന്യൂഡല്‍ഹി: കോടതികളില്‍ കെട്ടിക്കിടക്കുന്ന മാനഭംഗക്കേസുകള്‍ തീര്‍പ്പാക്കുന്നത് വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. അതിവേഗ കോടതികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് കേന്ദ്രം ആവശ്യപ്പെട്ടു. ഇതിനാവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിമാരോടും ആവശ്യപ്പെട്ടു. അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയില്‍ വരുന്നത് കൊണ്ടാണിത്.
രാജ്യത്ത് വിവിധ കോടതികളിലായി നിരവധി മാനഭംഗക്കേസുകളാണ് കെട്ടിക്കിടക്കുന്നത്.