റെയില്‍വേ നിരക്ക് കൂട്ടാന്‍ സാധ്യത

Posted on: December 14, 2014 11:58 am | Last updated: December 15, 2014 at 12:27 am

indian railwayന്യൂഡല്‍ഹി: റെയില്‍വേ യാത്രാ നിരക്ക് അടുത്തവര്‍ഷം കൂട്ടാന്‍ സാധ്യത. ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന അടുത്തവര്‍ഷത്തെ റെയില്‍വേ ബജറ്റിലായിരിക്കും ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുക. നിരക്ക് കൂട്ടാന്‍ റെയില്‍വേ ആലോചിക്കുന്നതായി റെയില്‍വേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വര്‍ഷത്തില്‍ രണ്ട് തവണവരെ നിരക്ക് കൂട്ടാമെന്നാണ് റെയില്‍വേയുടെ നിയമം. നേരത്തേ ചരക്ക് കൂലിയും ടിക്കറ്റ് അനുബന്ധ നിരക്കും വര്‍ധിപ്പിച്ചത് വിമര്‍ശത്തിനിടയാക്കിയിരുന്നു.

ALSO READ  റെയില്‍വേ സുരക്ഷക്ക് ഇനി ഡ്രോണ്‍ വിമാനങ്ങളും