‘അക്രമത്തിലൂടെ അടിച്ചമര്‍ത്താനുള്ള നീക്കം സി പി എം ഉപേക്ഷിക്കണം’

Posted on: December 14, 2014 10:50 am | Last updated: December 14, 2014 at 10:50 am

വടക്കഞ്ചേരി: ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തനങ്ങളെ അക്രമത്തിലൂടെ അടിച്ചമര്‍ത്താനുള്ള നീക്കം സി പി എം ഉപേക്ഷിക്കണമെന്ന് ബി ജെ പി ദേശീയസമിതിയംഗം എന്‍ ശിവരാജന്‍ അഭിപ്രായപ്പെട്ടു.
സംഘപരിവാറിന്റെ നേതൃത്വത്തില്‍ വടക്കഞ്ചേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്രമരാഷ്ട്രീയ പ്രവര്‍ത്തനശൈലിയാക്കിയ സി പി എം വരുന്ന പഞ്ചായത്ത്, നിയമസ’ തിരെഞ്ഞടുപ്പോടെ അപ്രസ്‌ക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസ് ജില്ലാ കാര്യവഹ് എ ദേവന്‍ അധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ സെക്രട്ടറി കെ എം ഹരിദാസ്, ബി എം എസ് ജില്ലാ ജോ സെക്രട്ടറി സലിം തെന്നിലാപുരം, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടരി സി പ്രഭാകരന്‍, ബി ജെ പി മണ്ഡലം പ്രസിഡനന്റുമാരായ കെ കെ പ്രഭാകരന്‍, ലോകനാഥന്‍, ജനറല്‍ സെക്രട്ടറി എന്‍ വി വാസുദേവന്‍ പ്രസംഗിച്ചു.