Connect with us

Palakkad

ഉറപ്പ് ലംഘിച്ചു മണ്ണാര്‍ക്കാട് എന്‍ഡോസള്‍ഫാന്‍ ഭീതിയൊഴിയാതെ

Published

|

Last Updated

മണ്ണാര്‍ക്കാട്: എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ കൊണ്ടുപോകുമെന്ന ഉറപ്പ് ലംഘിക്കപ്പെട്ടു. ഡിസംബര്‍ 12 നകം എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍നിന്നും കൊണ്ടുപോകുമെന്നായിരുന്നു നാട്ടുകാര്‍ക്ക് ലഭിച്ച ഉറപ്പ്. എന്നാല്‍ ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ ഇനിയും തുടങ്ങിയിട്ടില്ല.14വര്‍ഷമായി മണ്ണാര്‍ക്കാട് തത്തേങ്ങലത്തെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എസ്റ്റേറ്റില്‍ സൂക്ഷിച്ചു പോരുന്ന എന്‍ഡോസള്‍ഫാന്‍ ഒക്‌ടോബര്‍ 12 നാണ്‌സുരക്ഷിതമായ ബാരലുകളിലേക്ക് മാറ്റിയത്.എന്‍ഡോസള്‍ഫാന്‍ ബാരലിലാക്കി സൂക്ഷിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ അധികൃതരെ അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് സ്ഥലം എംഎല്‍എ എന്‍ ശംസുദ്ദീനും ജില്ലാകലക്ടറും നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പ് അനുസരിച്ച് എന്‍ഡോസള്‍ഫാന്‍ ഇവിടെ നിന്ന് കൊണ്ടുപോകുന്ന അവസാന തീയതി ഇന്നലെ സമാപിച്ചു. ഇതിനായി പ്രത്യക ടെണ്ടര്‍ വിളിക്കുമെന്നും ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്എന്നീ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും കൊണ്ടുപോയി എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.എന്നാല്‍ ഇതുവരെ ടെണ്ടര്‍ നടപടികള്‍പോലും പൂര്‍ത്തിയായിട്ടില്ല.
മണ്ണാര്‍ക്കാട് സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ ബാരലിനൊപ്പം കാസര്‍കോഡ് സൂക്ഷിച്ച എന്‍ഡോസള്‍ഫാനും കൊണ്ടുപോകുമെന്നാണ്. അധികൃതര്‍ നല്‍കിയ ഉറപ്പ്. അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ശേഖരത്തിന്റെ ഗതിയാകും മണ്ണാര്‍ക്കാട്ടുമുണ്ടാവുക.