എടമല വളവ് കാട് മൂടി; അപകടങ്ങള്‍ പതിവാകുന്നു

Posted on: December 13, 2014 10:29 am | Last updated: December 13, 2014 at 10:29 am

എടക്കര: സി എന്‍ ജി റോഡില്‍ ചുങ്കത്തറ എടമല വളവ് കാട് മൂടിയത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക് ലൈറ്റുകളും കാണാനാവാത്ത നിലയിലാണ്. റോഡിന്റെ പ്രതലത്തിലെ വ്യതിയാനം വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ നിയന്ത്രണം വിടുന്നതിന് കാരണമാകുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു.
കഴിഞ്ഞ ദിസവം രാത്രിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരനായ ചുള്ളിയോട് സ്വദേശി മലയില്‍ ഷൗക്കത്തിന്റെ ജീവന്‍ പൊലിഞ്ഞിരുന്നു. നിരവധി അപകടങ്ങളാണിവിടെ ഉണ്ടായിട്ടുള്ളത്. പുന്നപ്പുഴയോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ താഴ്ച്ച കൂടുതലുള്ള സ്ഥലമാണിവിടം. കാട് മൂടിയതിനാല്‍ റോഡ് പരിചയമില്ലാത്തവര്‍ അടക്കം അപകടത്തില്‍ പെടുകയാണ് പതിവ്.