ബംഗാളില്‍ ബി ജെ പിയുടെ ഗുണ്ടായിസമെന്ന് മമത

Posted on: December 12, 2014 9:55 pm | Last updated: December 12, 2014 at 9:55 pm

Mamata Banerjeeന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ബംഗാള്‍ മന്ത്രി അറസ്റ്റിലായതിന് പിന്നാലെ ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമതാ ബാനര്‍ജി. ബംഗാളില്‍ ബി ജെ പിയുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്നാരോപിച്ച മമത തന്നെ അറസ്റ്റ് ചെയ്യാന്‍ മോദിയെ വെല്ലുവിളിച്ചു.

അഴിമതിക്കാരായ സി ബി ഐയെ ഉപയോഗിച്ച് മറ്റുള്ളവരെ ഭയപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മമത പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ മതേതരത്വ സ്വഭാവത്തിനുമേല്‍ ബി ജെ പി ബുള്‍ഡോസര്‍ കയറ്റിയിരിക്കുകയാണ്. മദന്‍ മിത്രയുടെ അറസ്റ്റ് നിയമവിരുദ്ധമാണ്. ഇത് രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണെന്നും മമത പറഞ്ഞു.