തിരുവനന്തപുരം: പത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തുടക്കം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേളക്ക് തിരി തെളിയിച്ചു. മേളയുടെ മുഖ്യാതിഥിയായ സംവിധായകന്‍ മാര്‍ക്കോ ബെല്‌ളോച്ചിയോക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിച്ചു.
ഉദ്ഘാടന ചിത്രമായ ‘ഡാന്‍സിങ് അറബ്‌സി’ലെ നടന്‍ തൗഫീഖ് ബാറോമും ചടങ്ങിലത്തെിയിരുന്നു. മന്ത്രി വി എസ് ശിവകുമാര്‍, എം എ ബേബി, അടൂര്‍ ഗോപാലകൃഷ്ണന്‍, ചലചിത്ര താരം നമിത പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.