3.2 ലക്ഷം കവരാനുള്ള ശ്രമം വിഫലമാക്കിയ ഇന്ത്യക്കാരനെ പോലീസ് ആദരിച്ചു

Posted on: December 11, 2014 7:00 pm | Last updated: December 11, 2014 at 7:23 pm

ദുബൈ: 3.2 ലക്ഷം ദിര്‍ഹം കവരാനുള്ള ശ്രമം വിഫലമാക്കിയ ഇന്ത്യക്കാരനെ ദുബൈ പോലീസ് ആദരിച്ചു. ബേങ്കില്‍ നിന്നു പണവുമായി മടങ്ങിയ വ്യക്തിയില്‍ നിന്നു കവര്‍ച്ചക്ക് ശ്രമിച്ചപ്പോഴായിരുന്നു ഇന്ത്യക്കാരനായ ഷാനവാസ് തക്കസമയത്ത് ഇടപെട്ടതെന്ന് അല്‍ ഖിസൈസ് പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ അദില്‍ അബ്ദുല്‍ അസീസ് അല്‍ സുവൈദി വ്യക്തമാക്കി. ശനിയാഴ്ച അല്‍ ഖിസൈസ് വ്യവസായ മേഖലയിലായിരുന്നു കവര്‍ച്ചാ ശ്രമം അരങ്ങേറിയത്. ബേങ്കില്‍ നിന്നു കമ്പനി ജീവനക്കാരന്‍ പണമെടുത്ത് കാറില്‍ കയറി ഓടിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ടയര്‍ പഞ്ചറായത് ബോധ്യപ്പെട്ടത്. വാഹനം കേടായതോടെ കാല്‍നടയായി പണവുമായി കമ്പനിയിലേക്ക് മടങ്ങവേയായിരുന്നു ഒരാള്‍ പണം തട്ടിപ്പറിച്ചത്. റോഡില്‍ അഞ്ഞൂറു ദിര്‍ഹത്തിന്റെ നോട്ടുകള്‍ ചിതറിയത് കണ്ട, അതുവഴി പോയ ഷാനവാസ് തന്റെ കാര്‍ നിര്‍ത്തി കള്ളനെ പിടിച്ച് പോലീസിനെ ഏല്‍പിക്കുകയായിരുന്നു. അല്‍ ഖിസൈസ് പോലീസ് സ്‌റ്റേഷനിലായിരുന്നു ആദരിക്കല്‍ ചടങ്ങ് നടന്നത്. കേണല്‍ സുവൈദി, ഷാനവാസിന് സാക്ഷ്യപത്രവും ക്യാഷ് പ്രൈസും.