എ ടി എമ്മുകളില്‍ ക്യാമറ ഘടിപ്പിക്കുന്നതിനിടയില്‍ കൊള്ളസംഘം പിടിയില്‍

Posted on: December 11, 2014 6:48 pm | Last updated: December 11, 2014 at 6:48 pm

atmഅബുദാബി: ബേങ്ക് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്താനും കൊള്ളയടിക്കാനും എ ടി എമ്മുകളില്‍ ഇലക്‌ട്രോണിക് ഉപകരണം ഘടിപ്പിക്കുകയായിരുന്ന രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.
ക്യാമറ അടങ്ങുന്ന ഇലക്‌ട്രോണിക് ഉപകരണമാണ് ഇവര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പാസ്‌വേര്‍ഡ് ഉപയോഗിക്കുന്നതിന്റെ വിരല്‍ ചലനങ്ങള്‍ ഒപ്പിയെടുക്കുകയായിരുന്നു ലക്ഷ്യം.
കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്. കൂട്ടത്തില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവര്‍ ഹോട്ടലില്‍ മുറിയെടുത്ത് പദ്ധതികള്‍ തയ്യാറാക്കിയ വിവരം പോലീസിനു ലഭിക്കുകയായിരുന്നുവെന്ന് സി ഐ ഡി മേധാവി കേണല്‍ ഡോ. റാശിദ് ബൂറശീദ് പറഞ്ഞു.
രണ്ടുപേരെ പിന്തുടര്‍ന്ന് അബുദാബിയിലെ ഒരു എ ടി എമ്മിലേക്ക് നീങ്ങുന്നതിനിടയിലാണ് പിടികൂടിയത്. ഇവരില്‍ നിന്ന് നാലു സാമഗ്രികള്‍ പിടിച്ചെടുത്തുവെന്നും ഡോ. റാശിദ് ബൂറശീദ് പറഞ്ഞു.