National
മഅ്ദനിക്കെതിരായ കേസ് എന്‍ഐഎ ഏറ്റെടുത്തു

ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുല്‍നാസര്‍ മഅ്ദനി പ്രതിയായ ബാഗ്ലൂര്‍ സ്‌ഫോടനക്കേസ് എന്‍ഐഎ ഏറ്റെടുത്തു. യുഎപിഎ പ്രകാരമുള്ള കേസായതിനാലാണ് എന്‍ഐഎ ഏറ്റെടുത്തത്. ബാംഗ്ലൂര്‍ പൊലീസിലെ പ്രത്യേക സംഘമായിരുന്നു കേസ് ഇതുവരെ അന്വേഷിച്ചിരുന്നത്. പരപ്പന അഗ്രഹാര കോടതിയില്‍ വിചാരണ തുടരുന്ന കേസ് ഇനി എന്‍ഐഎ കോടതിയായിരിക്കും പരിഗണിക്കുക.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ മഅ്ദനി ഇപ്പോള്‍ ജാമ്യത്തിലാണ്. ചികിത്സയ്ക്കായാണ് ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ കഴിയും വരെ ജാമ്യത്തില്‍ തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
---- facebook comment plugin here -----