രാജ്യത്ത് 74 ലക്ഷം വ്യാജ ലൈസന്‍സെന്ന് ഗതാഗത വകുപ്പ്

Posted on: December 11, 2014 1:53 pm | Last updated: December 11, 2014 at 10:51 pm

VEHICLEന്യൂഡല്‍ഹി: ഇന്ത്യയിലെ ആറു കോടി ഡ്രൈവിങ് ലൈസന്‍സുകളില്‍ 74 ലക്ഷവും വ്യാജമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. റോഡ് ഗതാഗത മന്ത്രാലയത്തിലെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) നടത്തിയ പഠനത്തിലാണ് വ്യാജലൈസന്‍സുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയത്. ഗതാഗത വകുപ്പ് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് വിവരം പുറത്തുവിട്ടത്.
ഓരേ വ്യക്തി തന്നെ ഒന്നിലധികം ലൈസന്‍സുകള്‍ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് 30 ശതമാനത്തോളം ഡ്രൈവിങ് ലൈസന്‍സ് വ്യാജമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.