ശ്രീനഗറില്‍ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം

Posted on: December 11, 2014 1:25 pm | Last updated: December 11, 2014 at 1:26 pm

acid attackശ്രീനഗര്‍: ശ്രീനഗറില്‍ നിയമ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം. കോളജ് പരിസരത്ത് വെച്ച് കാറിലെത്തിയ രണ്ടംഗ സംഘമാണ് വിദ്യാര്‍ഥിനിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.