Connect with us

Palakkad

ശിശുമരണം തടയാന്‍ ബോധവത്കരണം ഊര്‍ജിതമാക്കുന്നു

Published

|

Last Updated

അഗളി: ശിശുമരണങ്ങള്‍ തടയുന്നതിനായി ആദിവാസികള്‍ക്കിടയില്‍ ബോധവത്കരണം ഊര്‍ജിതമാക്കാന്‍ ഹെല്‍ത്ത് ഫീല്‍ഡ് ജീവനക്കാര്‍ക്ക് ഡെപ്യൂട്ടി ഡി എം —ഒ ഡോ പ്രഭുദാസ് നിര്‍ദേശം നല്‍കി.
ഗര്‍ഭിണികള്‍ക്കിടയിലെ ബോധവത്കരണം, പ്രസവശേഷം കുട്ടികളുടെ പരിചരണം എന്നിവ ഫീല്‍ഡ് ജീവനക്കാര്‍ കൃത്യമായി പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം കരിവടംഊരിലെ മുരുകന്‍കാര്‍ത്തിക ദമ്പതിമാരുടെ മൂന്നുമാസമുള്ള പെണ്‍കുഞ്ഞ് മുലപ്പാല്‍ നെറുകയില്‍ക്കയറി മരിച്ചിരുന്നു. അഞ്ചരക്കിലോഗ്രാം തൂക്കമുണ്ടായിരുന്ന കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പോഷകാഹാരത്തിന്റെ കുറവല്ലെന്നും ആരോഗ്യവകുപ്പധികൃതര്‍ സൂചിപ്പിച്ചിരുന്നു. പരിചരണത്തില്‍ വരുന്ന ചെറിയ അപാകങ്ങള്‍പോലും കുട്ടികളില്‍ മരണ കാരണമാകാമെന്നും ഡോ പ്രഭുദാസ് പറയുന്നു.————
ആശാപ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, പ്രൊമോട്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, ജെ പി എച്ച് എന്‍ മാര്‍ എന്നിവര്‍ വഴിയാണ് ബോധവത്കരണക്ലാസുകള്‍ നടത്തുന്നത്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും പ്രസവിച്ച സ്ത്രീകള്‍ക്കും ആവശ്യമായ പരിചരണക്ലാസുകള്‍ ഇവര്‍ നല്‍കുമെന്നും ഡോ പ്രഭുദാസ് അറിയിച്ചു.

---- facebook comment plugin here -----

Latest