മാണി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

Posted on: December 11, 2014 12:25 pm | Last updated: December 11, 2014 at 10:51 pm

ldfതിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ വിജിലന്‍സ് മാണിയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം ധനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മന്ത്രിയായിരിക്കവെയാണ് മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റുമന്ത്രിമാര്‍ക്കെതിരായ കേസ് പറഞ്ഞ് അദ്ദേഹത്തിന് ഒഴിയാനാകില്ലെന്നും കോടിയേരി പറഞ്ഞു.

മാണി രാജിവയ്ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. മാണി വിഷയത്തില്‍ സുധീരന്‍ നിലപാട് വ്യക്തമാക്കണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു. മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.