സിപിഐക്കെതിരായ പരാമര്‍ശം: മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു

Posted on: December 11, 2014 11:27 am | Last updated: December 11, 2014 at 10:51 pm

oommenchandyതിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയില്‍ സിപിഐക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഖേദം പ്രകടിപ്പിച്ചു. പ്രസ്താവനയിലൂടെ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഖേദപ്രകടനം പ്രതിപക്ഷത്തെ തൃപ്തരാക്കിയില്ല. സിപിഐക്കെതിരായ പരാമര്‍ശങ്ങള്‍ സഭാ രേഖയില്‍ നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നലെയായിരുന്നു ആവശ്യം ഉന്നയിക്കേണ്ടതെന്നും പരാമര്‍ശങ്ങള്‍ പത്രങ്ങളില്‍ പോലും വന്നെന്നും സ്പീക്കര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഖേദപ്രകടനം സഭാരേഖകളില്‍ ചേര്‍ക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ കുപിതരായ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് സഭാനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
സീറ്റ് കച്ചവടം നടത്തിയ ഏക പാര്‍ട്ടി സിപിഐയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഗണേഷ് കുമാര്‍ ഉയര്‍ത്തിയ അഴിമതി ആരോണങ്ങളെ തുടര്‍ന്ന് സിപിഐയിലെ വി എസ് സുനില്‍കുമാര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞതിനെത്തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.