രാജിവയ്ക്കില്ലെന്ന് കെ എം മാണി

Posted on: December 11, 2014 11:06 am | Last updated: December 11, 2014 at 10:51 pm

km maniന്യൂഡല്‍ഹി: ബാര്‍കോഴക്കേസില്‍ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ രാജിവയ്ക്കില്ലെന്ന് ധനമന്ത്രി കെ എം മാണി. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് കരുതുന്നത്. നിരവധി നേതാക്കള്‍ക്കെതിരെ  നിലവില്‍ കേസുണ്ട്. കേസന്വേഷണം നടക്കട്ടേ. ഇതിന്റെ പേരില്‍ രാജിവയ്‌ക്കേണ്ട കാര്യമില്ല. അന്വേഷണത്തില്‍ സത്യം ബോധ്യമാകുമെന്നും മാണി പറഞ്ഞു.