Connect with us

Ongoing News

കേരളം - ചെന്നൈയിന്‍ സെമി

Published

|

Last Updated

കൊല്‍ക്കത്ത: ഐ എസ് എല്‍ സെമി ഫൈനലില്‍ ആദ്യപോരാട്ടം അയല്‍ക്കാര്‍ തമ്മില്‍. ആദ്യ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈന്‍ എഫ്‌സിയെ നേരിടും. രണ്ടാം സെമിയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും എഫ്‌സി ഗോവയും ഏറ്റുമുട്ടും. കേരളത്തിന്റെ ആദ്യപാദ സെമി കൊച്ചിയിലാണ് നടക്കുന്നത്. കേരളത്തിനും കിരീടത്തിനും ഇടയില്‍ ഇനി മൂന്നു കളികളുടെ ദൂരം മാത്രമാണുള്ളത്. രണ്ടാം സെമിയിലെ ആദ്യപാദ മത്സരം 14 ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കും. കൊല്‍ക്കത്തയും ഗോവയും തമ്മിലുള്ള രണ്ടാം പാദ സെമി 17 ന് ഗോവയിലാണ് നടക്കുന്നത്. കേരളത്തിന്റെ രണ്ടാം പാദ സെമി 16 ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും. എഫ്‌സി ഗോവയും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മില്‍ നടന്ന അവസാന ലീഗ് പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇതോടെ ചെന്നൈയിന്‍ എഫ്‌സി 23 പോയിന്റുമായി ലീഗില്‍ ഒന്നാമതെത്തി. ഗോവ (22 പോയിന്റ്) രണ്ടാമതും കൊല്‍ക്കത്ത (19) മൂന്നാമതുമായി ഫിനീഷ് ചെയ്തു. ബ്ലാസ്റ്റേഴ്‌സിനും 19 പോയിന്റ് ഉണ്ടെങ്കിലും ഗോള്‍ ശരാശരിയിലാണ് അത്‌ലറ്റിക്കോ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. കൊല്‍ക്കത്ത- ഗോവ മത്സരത്തില്‍ ഫിക്രുവും എഡ്ഗാറുമാണ് ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റും മുംബൈ സിറ്റി എഫ് സിയും തമ്മിലുള്ള ആവേശപ്പോരും സമനിലയായി (1-1)

Latest