ബിസിസിഐ തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

Posted on: December 10, 2014 6:22 pm | Last updated: December 10, 2014 at 6:22 pm

BCCI-logo_1ന്യൂഡല്‍ഹി; ബി സി സി ഐ തിരഞ്ഞെടുപ്പ് ജനുവരി അവസാനം വരെ നീട്ടിവയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. കേസില്‍ വിചാരണ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് നടപടി. ഈ മാസം 17ന് മുമ്പ് വിചാരണ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം എന്ന ബി സി സി ഐയുടെ നിര്‍ദേശം കോടതി അംഗീകരിക്കുകയായിരുന്നു.
ബി സി സി ഐ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഐ പി എല്ലില്‍ നിന്നു പൂര്‍ണമായും വിട്ടു നില്‍ക്കാമെന്ന് എന്‍ ശ്രീനിവാസന്‍ സുപ്രീം കോടതിയെ അറിയിച്ചു. ഐ പി എല്‍ ഗവേണിംഗ് കൗണ്‍സിലില്‍ പങ്കെടുക്കില്ലെന്നും ബി സി സി ഐയില്‍ നടക്കുന്ന ഐ പി എല്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് മാറി നില്‍ക്കാം എന്നും ശ്രീനിവാസന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.