മൈക്രോസോഫ്റ്റ് ലൂമിയ 535 പുറത്തിറക്കി

Posted on: December 10, 2014 6:01 pm | Last updated: December 10, 2014 at 6:01 pm

MicrosoftLumia535_PressEvent_photo2ദുബൈ: മൈക്രോസോഫ്റ്റ് പുതിയ മൊബൈല്‍ ഫോണ്‍ പുറത്തിറക്കി. ലൂമിയ 535 ഇരട്ട സിമ്മുള്ള മൊബൈലാണ്. 499 ദിര്‍ഹമാണ് വില. അഞ്ചു മെഗാപിക്‌സല്‍ ക്യാമറകളാണ് സവിശേഷത. അഞ്ച് ഇഞ്ച് സ്‌ക്രീനില്‍ ദൃശ്യങ്ങള്‍ കാണാമെന്ന് മൈക്രോസോഫ്റ്റ് മൊബൈല്‍ മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് ജോണ്‍ ഫ്രഞ്ച് വാര്‍ത്താലേഖകരെ അറിയിച്ചു. സൂക്ക് ഡോട്ട് കോമില്‍ 499 ദിര്‍ഹമിനു ലഭിക്കും. രണ്ടു മാസത്തേക്ക് ബോക്‌സ് ടി വി സൗജന്യമായിരിക്കും. വിന്‍ഡോസ് ഫോണ്‍ സ്റ്റോറില്‍ മൂന്നു ലക്ഷം ആപ്‌സുകളുണ്ടെന്നും ജോണ്‍ ഫ്രഞ്ച് പറഞ്ഞു. വിന്‍ഡോസ് ഫോണ്‍ 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.