Connect with us

Gulf

ഹാബിറ്റാറ്റ് സ്‌കൂളില്‍ നാച്വറല്‍ ഫാമും സൈബര്‍ സ്‌ക്വയറും ഉദ്ഘാടനം ചെയ്തു

Published

|

Last Updated

അജ്മാന്‍: ഹാബിറ്റാറ്റ് സ്‌കൂളില്‍ നാച്വറല്‍ ഫാമും സൈബര്‍ സ്‌ക്വയറും ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സാഹിത്യ-കലാ സൃഷ്ടികളുടെ വെബ് ശേഖരം “Expression of Environment” എന്ന പേരില്‍ ഹോസ്റ്റ് ചെയ്യുമെന്നും സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് കൊണ്ടുള്ള പഠനവും ജീവിത പരിശീലനവും ഉദ്ദേശിച്ചുകൊണ്ട് ആരംഭിച്ചിട്ടുള്ള നാചുറല്‍ ഫാം പ്രമുഖ ജൈവകൃഷി വിദഗ്ധനായ വിജയന്‍ പിള്ള കുട്ടികള്‍ക്ക് വിത്തുകള്‍ നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. അധ്യയനവും പഠനവും നാച്വറല്‍ ഫാമിലെ പ്രവൃത്തി പരിചയത്തിലൂടെ നടത്താനാണ് സ്‌കൂളിന്റെ ശ്രമം. പാരിസ്ഥിതിക മൂല്യങ്ങളെ മനസ്സിലാക്കാനും പ്രചരിപ്പിക്കാനുമാണ് സ്‌കൂള്‍ ശ്രമിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ജിഷ ജയന്‍ പറഞ്ഞു. മരുഭൂമിയിലെ കഠിനമായ കാലാവസ്ഥയെയും വ്യതിയാനങ്ങളെയും ക്രമീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഫാമിലുണ്ട്.
പരിസ്ഥിതിയെ സംബന്ധിച്ച രചനകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി സൗജന്യമായി ലഭ്യമാക്കുന്ന Expression of Environment പ്രമുഖ ചിത്രകാരനായ കെ എല്‍ ലിയോണിന്റെ ചിത്രങ്ങളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനത്തോടെ ആരംഭിക്കും. എഴുത്തുകാരനും സ്‌കൂള്‍ അക്കാദമിക് അഡൈ്വസറുമായ എന്‍.പി. ആഷ്‌ലി ക്യൂറേറ്റര്‍ ആയ സൈറ്റ് വിദ്യാലയങ്ങളെ സാമൂഹിക ഇടങ്ങളായി സങ്കല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമണെന്ന് ആദില്‍ പറഞ്ഞു.
വിജയന്‍ പിള്ള, സി.ടി. ആദില്‍, വസീം യൂസുഫ് ഭട്ട്, ജിഷ ജയന്‍ പങ്കെടുത്തു.

Latest