പി ആര്‍ ശ്രീജേഷ് ഗോള്‍ കീപ്പര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര പട്ടികയില്‍

Posted on: December 10, 2014 5:50 pm | Last updated: December 10, 2014 at 5:50 pm

p r shreejeshന്യൂഡല്‍ഹി; രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ ഗോള്‍ കീപ്പര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ ഇന്ത്യന്‍ താരം പി ആര്‍ ശ്രീജേഷും. ഈ പട്ടികയില്‍ നിന്ന് ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് മികച്ച ഗോള്‍ കീപ്പറെ തിരഞ്ഞെടുക്കുക.
ഓസീസ് ഗോള്‍ കീപ്പര്‍ ആന്‍ഡ്രൂ കാര്‍ട്ടര്‍, ഹോളണ്ടിന്റെ ജാപ്പ് സ്റ്റോക്ക്മാന്‍, അര്‍ജന്റീനിയന്‍ ഗോളി യുവാന്‍ വിവാള്‍ഡി,ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോര്‍ജ് പിന്നര്‍ തുടങ്ങിയവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ ഫേസ്ബുക്ക് പേജില്‍ വോട്ട് രേഖപ്പെടുത്താം. ഈ മാസം അവസാനത്തോടെ ഫല പ്രഖ്യാപനമുണ്ടാകും.