Connect with us

Kerala

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്നും അത് ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗ്രൂപ്പല്ല പാര്‍ട്ടിയുടെ ആദര്‍ശങ്ങളാണ് പ്രധാനം. സാധാരണക്കാരുടേയും യുവാക്കളുടേയും പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
ഇന്ത്യ ഭരിക്കുന്നത് ബിജെപി സര്‍ക്കാറല്ല മോദി സര്‍ക്കാറാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇന്ത്യയെ വിഘടിപ്പിക്കുകയാണ് ഈ സര്‍ക്കാര്‍. സമ്പന്നരുടെ താല്‍പര്യങ്ങളാണ് മോദി സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ കോണ്‍ഗ്രസ് ഗ്രൂപ്പിസത്തെ ശക്തമായി വിമര്‍ശിച്ചു. അതിരുകടന്ന ഗ്രൂപ്പിസം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് സുധീരന്‍ പറഞ്ഞു. ഗ്രൂപ്പിസം നിയന്ത്രിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് സിപിഎമ്മിന്റെ അവസ്ഥ വരും. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും എല്ലാവരും അംഗീകരിക്കുന്നുണ്ട്. എന്നാല്‍ അഭിപ്രായ പ്രകടനങ്ങള്‍ നയപരമായിരിക്കണമെന്നും വ്യക്തിപരമായിരിക്കരുതെന്നും സുധീരന്‍ പറഞ്ഞു.

Latest