Connect with us

International

ഇന്ത്യയ്ക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് മുഷാറഫ്

Published

|

Last Updated

കറാച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പാകിസ്ഥാന്റെ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പാകിസ്ഥാന്‍ മുന്‍പ്രസിഡന്റ് പര്‍വേഷ് മുഷാറഫ്. ഇരുരാജ്യങ്ങളുടേയും ആത്മാഭിമാനം ത്യജിക്കാതെ തുല്യ നിബന്ധകളിലൂടെ മാത്രമേ സൗഹൃദം സ്ഥാപിക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനെതിരല്ല താന്‍. ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തണമെന്നാണ് തന്റെ നിലപാടെന്നും മുഷാറഫ് പറഞ്ഞു.
ഇന്ത്യയുമായി സൗഹൃദം തുടരാന്‍ കഴിയും. എന്നാല്‍ പാകിസ്ഥാനെതിരായ അതിക്രമങ്ങള്‍ ഇന്ത്യ തുടര്‍ന്നാല്‍ പാകിസ്ഥാന് തിരിച്ചടിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Latest