ഡിവിഷന്‍ പ്രചാരണ റാലിക്ക് തുടക്കമായി

Posted on: December 10, 2014 10:22 am | Last updated: December 10, 2014 at 10:22 am

കോഴിക്കോട്: ഈ മാസം 18- 21 തീയ്യതികളിലായി നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം മര്‍കസ് ശരീഅത്ത് കോളജ് വിദ്യാര്‍ഥി സംഘടന ഇഹ്‌യാഉസ്സുന്ന സംഘടിപ്പിക്കുന്ന ഡിവിഷന്‍ പ്രചരണ റാലിക്ക് തുടക്കമായി.
ഡിവിഷന്‍ സന്ദേശയാത്രയും ഡോക്യുമെന്ററി പ്രദര്‍ശനവും ആരംഭിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ജാഥാ ലീഡര്‍ സയ്യിദ് യാസീന്‍ അല്‍ ഐദറൂസിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വി പി എം വില്ല്യാപള്ളി അധ്യക്ഷത വഹിച്ചു.
നരിക്കുനി, ഓമശ്ശേരി, കുന്ദമംഗലം, കോഴിക്കോട്, ഫറോക്ക് ഡിവിഷനുകളിലെ 33 കേന്ദ്രങ്ങളില്‍ യാത്ര പര്യടനം നടത്തും. 16 കേന്ദ്രങ്ങളില്‍ ഇന്നലെ പ്രചാരണം പൂര്‍ത്തിയായി.