Connect with us

Kerala

രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരണം;ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം; അഴിമതി തടയുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തില്‍ കീഴില്‍ കൊണ്ടുവരണമെന്ന് ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല. അഴിമതി നിര്‍മാര്‍ജനം ചെയ്യുന്നതിന് ഭരണാധികാരികള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ സുതാര്യമായി ചെയ്യുന്ന ഭരണാധികാരികള്‍ക്ക് മാത്രമേ ജനഹൃദയങ്ങളില്‍ സ്ഥാനമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും അഴിമതി അര്‍ബുദം പോലെ പടരുകയാണ്. ഇതിനെതിരെ ശക്തമായ നിലപാടുകള്‍ എടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ കടുത്ത വില നല്‍കേണ്ടി വരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ജനാധിപത്യ സംവിധാനം ദുര്‍ബലമാകാനുള്ള പ്രധാനകാരണം അഴിമതിയാണെന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ത്യന്‍ ഭരണ വ്യവസ്ഥയില്‍ ഭരണാധികാരികളെ തിരിച്ചു വിളിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമേ ജനങ്ങള്‍ക്കവരുടെ വികാരം പ്രകടിപ്പിക്കാന്‍ കഴിയൂ. പ്രവര്‍ത്തനങ്ങളില്‍ സുതാര്യത കാത്തു സൂക്ഷിക്കാത്ത ഭരണാധികാരികളെ ജനങ്ങള്‍ കൈയ്യൊഴിയുക തന്നെ ചെയ്യുമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.