Connect with us

Palakkad

പുതുശ്ശേരി വി എസിനെ കൈവിട്ടു

Published

|

Last Updated

പാലക്കാട്: പുതുശ്ശേരി സിപിഎം ഏരിയാകമ്മിറ്റി ഔദ്യോഗികപക്ഷം പിടിച്ചെടുത്തു.
വി എസ് അച്യുതാനന്ദന്റെ നിയോജക മണ്ഡലമായ മലമ്പുഴയിലെ പുതുശ്ശേരി ഏരിയാ കമ്മിറ്റി വര്‍ഷങ്ങളായി വി എസ്പക്ഷത്തോടൊപ്പമായിരുന്നു. പുതുശ്ശേരി ഏരിയാകമ്മിറ്റി വി എസ് പക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്നു. ഇതാണ് ഔദ്യോഗിക വിഭാഗം പിടിച്ചെടുത്തത്. ഡി വൈ എഫ് ഐ നേതാവും ഔദ്യോഗിക പക്ഷക്കാരനുമായ സുഭാഷ് ചന്ദ്രബോസാണേ പുതിയ ഏരിയാ സെക്രട്ടറി. 19 അംഗ ഏരിയാ കമ്മറ്റിയില്‍ 16പേരും ഔദ്യോഗിക പക്ഷത്ത് നിന്നുള്ളവരാണ്. വി എസ് പക്ഷക്കാര്‍ മുന്നോട്ടു വെച്ച പാനലിനെതിരെ മാത്സരിച്ചാണ്. ഔദ്യോഗിക പക്ഷം വിജയിച്ചത്. ഏരിയ കമ്മിറ്റിയുടെ പാനലിനെതിരെ മല്‍സരിച്ച ഒന്‍പത് ഔദ്യോഗികപക്ഷക്കാരും വിജയിച്ചു. വി എസ് പക്ഷക്കാരായ സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ബിജു, നിലവിലെ ഏരിയ സെക്രട്ടറി വി കാര്‍ത്തികേയന്‍, മരുതറോഡ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം ബി ബൈജു എന്നിവര്‍ക്കാണു ഏരിയ കമ്മിറ്റിയില്‍ തുടരാനായത്.
ജനപ്രതിനിധികളോ മുന്‍ ജനപ്രതിനിധികളോ ആയ വി എസ് പക്ഷക്കാരാണ് കമ്മിറ്റിക്കു പുറത്തായത്. ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക പാനലിലുണ്ടായിരുന്ന മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ ജി ജയന്തി, ലോക്കല്‍ സെക്രട്ടറിമാരായ വിജയന്‍ (വാളയാര്‍), എന്‍ ചൊക്കനാഥന്‍ (പുതുശ്ശേരി), മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ അപ്പുക്കുട്ടന്‍ (പെരുവെമ്പ്), കെ മണികണ്ഠന്‍ (പൊല്‍പുള്ളി), മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ രാജന്‍ (കൊടുമ്പ്), കെ മണി (എലപ്പുള്ളി) തുടങ്ങിയവരാണു തോറ്റ പ്രമുഖര്‍. ഔദ്യോഗികപക്ഷത്തെ എസ് സുഭാഷ് ചന്ദ്രബോസ് ആണ് പുതിയ സെക്രട്ടറി. നിലവില്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയായ സുഭാഷ്.
ജില്ലാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന മത്സരത്തിലും ഔദ്യോഗിക പക്ഷം വിജയിച്ചു. സമീപ കാലങ്ങളില്‍ കടുത്ത വിഭാഗീയത നടന്നു വരുന്ന ഏരിയാ കമ്മറ്റിയാണ് പുതുശ്ശേരി വി എസ് പക്ഷ നേതാക്കള്‍ക്കെതിരെ നടപടി എടുത്തതില്‍ സമ്മേളനത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു.

Latest