എസ് വൈ എസ് 60-ാം വാര്‍ഷികം: സി ഡികള്‍ പ്രകാശനം ചെയ്തു

Posted on: December 9, 2014 12:22 am | Last updated: December 9, 2014 at 12:22 am

sys logoകോഴിക്കോട്: എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന ഭാഗമായി എസ് വൈ എസ് പ്രസിദ്ധീകരണ വിഭാഗമായ റീഡ് പ്രസ്സ് പ്രസിദ്ധീകരിക്കുന്ന 60 സി ഡി കളില്‍ ഏഴ് ആദര്‍ശ സി.ഡികള്‍ പ്രകാശിതമായി. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രകാശനം നിര്‍വ്വഹിച്ചു. സയ്യിദ് ത്വാഹ സഖാഫി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിശ്വാസ, കര്‍മ്മ വിഷയങ്ങളിലെ പത്ത് സി.ഡികള്‍ ഒന്നാം ഘട്ടത്തില്‍ നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്. ശാസ്ത്രം, ഇസ്‌ലാം, എന്നീ വിഷയങ്ങളിലുള്ള അവശേഷിക്കുന്നവ അടുത്ത ഘട്ടത്തില്‍ പ്രസിദ്ധീകരിക്കും.