Connect with us

Kozhikode

മര്‍കസ് സമ്മേളനം; സൗഹാര്‍ദ സംഗമങ്ങളില്‍ വന്‍ ജനപങ്കാളിത്തം

Published

|

Last Updated

കോഴിക്കോട്: “രാജ്യത്തോടൊപ്പം, ജനങ്ങളോടൊപ്പം” എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ മുന്നോടിയായി മര്‍കസ് ക്യാംപസില്‍ സംഘടിപ്പിച്ചു വരുന്ന സൗഹാര്‍ദ സംഗമങ്ങളില്‍ വന്‍ ജനപങ്കാളിത്തം. ഡിസംബര്‍ പതിനേഴ് വരെ നീളുന്ന സൗഹാര്‍ദ സംഗമങ്ങളില്‍ മര്‍കസ് സാരഥി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ വിവിധ ജില്ലകളില്‍ നിന്നുള്ളവരെ നേരില്‍ കാണും.
ഇന്ന്് എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ പ്രമുഖ വ്യക്തികളാണ് സൗഹാര്‍ദ്ദ സംഗമത്തിനായി മര്‍കസിലെത്തിയത്. കല്‍ത്തറ അബ്ദുള്‍ ഖാദിര്‍ മദനി, അലി ദാരിമി, അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍, ജബ്ബാര്‍ സഖാഫി, അഹ്മദ്കുട്ടി ഹാജി, കരീം ഹാജി കൈതപ്പാടം, നൗഷാദ് മേത്തര്‍, സക്കീര്‍ ഹുസൈന്‍, കെ.ടി ഹാജി ഗൂഢല്ലൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അഹ്മദ്കുട്ടി ഹാജി, ഹൈദ്രോസ് ഹാജി, സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മര്‍കസ് സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കിയ സ്‌നേഹജനങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, പ്രൊഫഷണലുകള്‍, നിയമജ്ഞര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സ്‌നേഹസംഗമങ്ങളാണ് ഡിസംബര്‍ പതിനേഴ് വരെ മര്‍കസില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാരെ നേരില്‍ കാണും.
ഡിസംബര്‍ ഒന്നിന് മര്‍കസില്‍ നടന്ന പാരന്റ്‌സ് മീറ്റോട് കൂടിയാണ് സൗഹാര്‍ദ സംഗമങ്ങള്‍ക്ക് തുടക്കമായത്. സംഗമത്തില്‍ മര്‍കസ് ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പങ്കെടുത്തു. തുടര്‍ന്ന് തീര്‍ത്ഥാടകരുടെ സംസ്ഥാന സംഗമം, ഉദ്യോഗസ്ഥരുടെ പ്രത്യേക സമ്മേളനം, കോഴിക്കോട്, മലപ്പുറം, വയനാട്, നീലഗിരി എന്നിവിടങ്ങളിലെ പ്രമുഖരുടെ സൗഹൃദ വിരുന്ന്, പ്രൊഫഷണല്‍ സംഗമം, ഖുര്‍ആന്‍ ക്ലാസ് വാര്‍ഷിക പരിപാടി, സമ്മേളന വളണ്ടിയര്‍ നേതൃസംഗമം എന്നിവ മര്‍കസില്‍ സംഘടിപ്പിച്ചു. നാളെ നടക്കുന്ന സൗഹാര്‍ദ സംഗമത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവര്‍ മര്‍കസില്‍ സംഗമിക്കും.
സമ്മേളനത്തിന്റെ വിപുലമായ ഒരുക്കങ്ങളാണ് മര്‍കസില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രധാന വേദിയുടെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. മര്‍കസിന് കീഴിലുള്ള മുഴുവന്‍ ്സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന രണ്ടായിരത്തോളം സ്റ്റാഫുകളുടെ സംഗമം മര്‍കസില്‍ ഞായറാഴ്ച വൈകീട്ട് മൂന്നിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

Latest