വയനാട് മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടല്‍: മലയോര പോലീസ് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി

Posted on: December 8, 2014 12:33 am | Last updated: December 8, 2014 at 1:35 pm

കാളികാവ്: വയനാട് വെള്ളമുണ്ടയില്‍ തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റുകളുമായി ഏററുമുട്ടിയ സംഭവം കാളികാവ് ഉള്‍പ്പടെ മലയോരത്തെ പോലീസ് സ്‌റേറഷനുകള്‍ക്ക് സുരക്ഷ ശക്തമാക്കി. നിലവില്‍ കാളികാവ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന(കേരളാ ആന്റി ടററിസ്റ്റ് സ്‌കോര്‍ഡ് ) കെ എ ടി എസിന്റെ എണ്ണം കൂട്ടിയിരിക്കുകയാണ്.

മാവോയിസ്റ്റുകളെ നേരിടാന്‍ പ്രത്യേകം പരിശീലനം കിട്ടിയ സംഘമാണ് സ്റ്റേഷന് സുരക്ഷ ഒരുക്കാന്‍ നിയോഗിച്ചിരിക്കുന്നത്. പത്തംഗ സംഘമാണ് കാളികാവ് സ്റ്റേഷനില്‍ സുരക്ഷക്കുള്ളത്.
രാത്രി സമയങ്ങളില്‍ മുഴുവന്‍ പേരും പകല്‍ സമയങ്ങളില്‍ അഞ്ച് പേരും സ്റ്റേഷന്റെ സുരക്ഷക്ക് ഒരുക്കിയിട്ടുണ്ട്. മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് കാളികാവ് സ്റ്റേഷന് സുരക്ഷ കര്‍ഷനമാക്കിയത്. വണ്ടൂര്‍ സി ഐ കാളികാവ് സ്റ്റേഷനിലെത്തി സുരക്ഷ വിലയിരുത്തി. കാളികാവിന് പുറമെ പൂക്കോട്ടുംപാടം, നിലമ്പൂര്‍, തുടങ്ങി മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കും സുരക്ഷ കര്‍ഷനമാക്കിയിട്ടുണ്ട്.