ഡിഎല്‍എഫ് ഫ്ളാറ്റ് പൊളിക്കണമെന്ന് ഹൈക്കോടതി

Posted on: December 8, 2014 12:59 pm | Last updated: December 8, 2014 at 11:41 pm

dlf kochiകൊച്ചി: ചെലവന്നൂരിലെ ഡിഎല്‍എഫ് ഫ്ളാറ്റ് പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. തീരനിയന്ത്രിത മേഖലാ ചട്ടങ്ങള്‍ ലംഘിച്ച് പണിത കെട്ടിട ഭാഗങ്ങളാണ് പൊളിച്ച് നീക്കേണ്ടത്. കൊച്ചി നഗരസഭ നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയ കോടതി തുടര്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടു.
ഡിഎല്‍ഫ് ഫ്ളാറ്റ് സമുച്ചയം നില്‍ക്കുന്ന സ്ഥലത്ത് കായല്‍ കൈയേറിയതായി തീരദേശ പരിപാലന അതോറിറ്റി കണ്ടെത്തിയിരുന്നു. ഫ് ളാറ്റ് നിര്‍മ്മാണം സംബന്ധിച്ച് ഡിഎല്‍എഫ് നല്‍കിയ രേഖകളിലും വ്യക്തതയില്ല. ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയാണ് ഫ്ളാറ്റ് പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ടത്. ഹൈക്കോടതി വിധിയെ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ എംഎല്‍എയും ഹരജിക്കാരന്‍ ജോര്‍ജും സ്വാഗതം ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള കമ്പനിയാണ് ഡിഎല്‍എഫ്.