തിരുവനന്തപുരം: മാവോയിസ്റ്റുകളെ നേരിടാന്‍ കേരളാ പൊലീസ് സുസജ്ജമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളെ നേരിടുന്നതിനുള്ള നടപടികള്‍ സുരക്ഷാ കാരണങ്ങളാല്‍ വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം നിയമസഭില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഇവര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചുകഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.