സിപിഐക്കെതിരെ വീണ്ടും പിണറായി

Posted on: December 7, 2014 1:05 pm | Last updated: December 8, 2014 at 10:21 am

pinarayiകൊച്ചി: സിപിഐക്കെതിരെ പരോക്ഷ വിമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീണ്ടും രംഗത്തെത്തി. പേരില്‍ മാത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് ഉണ്ടായത്‌കൊണ്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടമ നിര്‍വഹിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തകര്‍ച്ച ഒഴിവായത് സിപിഎം ഉണ്ടായത് കൊണ്ടാണെന്നും പിണറായി പറഞ്ഞു.
പാര്‍ട്ടി പിളര്‍ന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളിലൂടെ നേരത്തേ തന്നെ തര്‍ക്കത്തിന് തുടക്കമിട്ടിരുന്നെങ്കിലും ഇടതുമുന്നണി അഡ്ജസ്റ്റ്‌മെന്റ് സമരങ്ങള്‍ നടത്തുന്നെന്ന സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ ആരോപണത്തോടെയാണ് സിപിഐ-സിപിഎം തര്‍ക്കം മൂര്‍ച്ചിച്ചത്. തുടര്‍ന്ന് സിപിഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി പിണറായി രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയുമായി പന്ന്യനും രംഗത്തെത്തിയിരുന്നു.