ദേശീയ ടേബിള്‍ ടെന്നീസിന് കല്‍പകഞ്ചേരി വിദ്യാര്‍ഥിയും

Posted on: December 7, 2014 9:32 am | Last updated: December 7, 2014 at 9:37 am

കല്‍പകഞ്ചേരി: സി ബി എസ് ഇ സ്‌കൂളുകളുടെ ദേശീയ ടേബിള്‍ ടെന്നീസ് മത്സരത്തില്‍ പങ്കെടുക്കാന്‍ കല്‍പകഞ്ചേരിയിലെ വിദ്യാര്‍ഥിയും. കല്‍പകഞ്ചേരി തോഴന്നൂര്‍ കുണ്ടന്‍ചിനയിലെ അമ്പായപുള്ളി കുഞ്ഞീതുവിന്റെ മകനും ഖത്തര്‍ എം ഇ എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ കാശിഫ് മിന്‍ഹാജിനാണ് അണ്ടര്‍ 16 കാറ്റഗറിയില്‍ സെലക്ഷന്‍ ലഭിച്ചത്.
മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് മത്സരം നടക്കുന്നത്. സ്‌കൂളിലെ കായിക അധ്യാപകനും ചൈനയിലെ ഷിജിയാസ് ഹുയാങ് വേള്‍ഡ് ടേബിള്‍ ടെന്നീസ് ട്രൈനിംഗ് സെന്ററില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ പിതാവില്‍ നിന്ന് തന്നെയാണ് മിന്‍ഹാജ് പരിശീലനം നേടിയത്. ഇപ്പോള്‍ ഖത്തറിലെ അല്‍-അറബി ക്ലബിലെ അംഗമാണ് മിന്‍ഹാജ്. മാതാവ് ചോലയില്‍ റസിയ ഖത്തറിലെ ലൈബ്രേറിയനാണ്.