ചുംബന സമരക്കാരുടെ തുണിയുരിയുമെന്ന് ഹനുമാന്‍ സേന പോസ്റ്റര്‍

Posted on: December 6, 2014 4:35 pm | Last updated: December 6, 2014 at 4:39 pm

hanuman sena

കോഴിക്കോട്: ചുംബന സമരക്കാരുടെ തുണിയുരിയുമെന്ന പ്രഖ്യാപനവുമായി ഹനുമാന്‍ സേന രംഗത്ത്. ചുംബന സമരം നടത്തുന്നവരുടെ നഗ്നതാ പ്രദര്‍ശനം ഹനുമാന്‍ സേന നടത്തുമെന്ന് നഗരവ്യാപകമായി പതിച്ച പോസ്റ്ററുകളില്‍ പറയുന്നു. ഹനുമാന്‍ സേന (ഭാരത്) ജില്ലാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പുറത്തിറക്കിയിരിക്കുന്നത്. തീവ്ര ഹിന്ദു സംഘടനയാണ് ഹനുമാന്‍ സേന.

കിസ്സ് ഓഫ് ലവ് എന്ന പേരില്‍ സംഘടിച്ചവര്‍ നാളെ കോഴിക്കോട് നഗരത്തില്‍ ചുംബന സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ കൊച്ചിയില്‍ ഈ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചുംബന സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സമരത്തിനെത്തിയ യുവതി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.