റാഞ്ചി;പുത്തന്‍ സ്റ്റൈലില്‍ പ്രത്യക്ഷപ്പെടാന്‍ ഏറെ ഇഷ്ടമുള്ളയാളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് നീളന്‍ മുടിയുമായാണ് ധോണി ക്രീസിലിറങ്ങിയത്.
പിന്നീട് നിരവധി ഹെയര്‍ സ്‌റ്റൈലുകള്‍ ധോണി തന്റെ തലയില്‍ പരീക്ഷിച്ചു. ഇപ്പോള്‍ ഇതാ കുറ്റിമുടിയുമായാണ് ധോണി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 9ന് നടക്കുന്ന ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് ധോണി പുതിയ ഹെയര്‍ സ്റ്റൈല്‍ കൈവരിച്ചിരിക്കുന്നത്.