മദ്യ നയം ആലോചിച്ചെടുത്ത തീരുമാനമെന്ന് വിഎം സുധീരന്‍

Posted on: December 6, 2014 10:38 am | Last updated: December 7, 2014 at 6:48 am

vm sudheeranതിരുവനന്തപുരം: മദ്യനയം യുഡിഎഫ് ഒറ്റക്കെട്ടായി ആലോചിച്ചെടുത്ത തീരുമാനമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സര്‍ക്കാരിന്റെ മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ല. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ സാഹചര്യം അറിയില്ല. ബാറുടമകളുടെ ആക്ഷേപം നിലനില്‍ക്കില്ലെന്നും അവരുടെ എതിര്‍പ്പ് നയത്തെ ബാധിക്കില്ലെന്നും സുധീരന്‍ പറഞ്ഞു