പക്ഷിപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തോടെ അവസാനിക്കും

Posted on: December 6, 2014 10:22 am | Last updated: December 7, 2014 at 6:48 am

tharavuആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് അവസാനിക്കുമെന്ന് കളക്ടര്‍ എന്‍.പത്മകുമാര്‍ പറഞ്ഞു. പക്ഷികളെ കൊന്ന് സംസ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പക്ഷികളെ സംസ്‌കരിച്ച സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോക്‌ളോറേറ്റ് തളിച്ച് അണുക്കളെ നശിപ്പിക്കലാണ് ഇന്നു നടക്കുന്നത്. ഇതുകൂടി കഴിയുന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും.