മര്‍കസ് സമ്മേളനം; ആദര്‍ശക്കരുത്തില്‍ ജില്ലാ സന്ദേശ യാത്രക്ക് പ്രൗഢമായ തുടക്കം

Posted on: December 6, 2014 9:32 am | Last updated: December 6, 2014 at 9:32 am

markazമലപ്പുറം: വൈജ്ഞാനിക മേഖലയില്‍ പുതു ചരിത്രം സൃഷ്ടിച്ച് മുപ്പത്തിയേഴ് വര്‍ഷം പിന്നിട്ട കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ വാര്‍ഷിക സമ്മേളന ഭാഗമായി ജില്ലാ സംഘാടക സമിതി നടത്തുന്ന സന്ദേശ യാത്രക്ക് പ്രൗഢമായ തുടക്കം.
സയ്യിദ് ഹബീബ്‌കോയ തങ്ങളുടെ നേതൃത്വത്തിലാണ് യാത്ര ജില്ലയെ ഇളക്കി മറിച്ച് പ്രയാണം നടത്തുന്നത്. പൊന്നാനി സൈനുദ്ദീന്‍ മഖ്ദൂം മഖാം സിയാറത്തോടെയാണ് രണ്ട് ദിവസത്തെ യാത്രക്ക് ഇന്നലെ തുടക്കമായത്. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും യാത്രയെ വരവേല്‍ക്കാന്‍ പ്രവര്‍ത്തകരെത്തുന്നത്. സ്വീകരണ കേന്ദ്രങ്ങളില്‍ തിങ്ങിനിറയുന്ന ജനക്കൂട്ടം പ്രസ്ഥാനത്തിന്റെ അജയ്യത വെളിപ്പെടുത്തുന്നതായിരുന്നു. ചങ്ങരംകുളത്ത് നടന്ന പ്രഥമ സ്വീകരണ സമ്മേളനത്തില്‍ ജില്ലാ സമിതി ചെയര്‍മാന്‍ പൊന്മള മൊയ്തീന്‍കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തിരൂര്‍, വൈലത്തൂര്‍, രണ്ടത്താണി, കോട്ടക്കല്‍, പരപ്പനങ്ങാടി, ചേളാരി, കുന്നുംപുറം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വേങ്ങരയില്‍ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ അലവി സഖാഫി കൊളത്തൂര്‍, എന്‍ എം സ്വാദിഖ് സഖാഫി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍, പത്തപ്പിരിയം അബ്ദുര്‍ശീദ് സഖാഫി, എ ശിഹാബുദ്ദീന്‍ സഖാഫി, കെ സൈനുദ്ദീന്‍ സഖാഫി, സി കെ അസൈനാര്‍ സഖാഫി എന്നിവര്‍ സന്ദേശ പ്രഭാഷണം നടത്തി.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, എം അബൂബക്കര്‍ മാസ്റ്റര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍, സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി സഖാഫി, എം ദുല്‍ഫുഖാറലി സഖാഫി, അബ്ദുഹാജി വേങ്ങര, എന്‍ കെ അബ്ദുല്‍ ഹമീദ് ഹാജി, അബ്ദുല്‍ ലത്വീഫ് മഖ്ദൂമി, കെ വി ഫഖ്‌റുദ്ദീന്‍ സഖാഫി, സി മുസ്തഫ സഖാഫി, എ ഉമര്‍ അലി സഖാഫി, ബശീര്‍ അരിമ്പ്ര, സി കെ യു മൗലവി, സയ്യിദ് സീതികോയ തങ്ങള്‍, ശക്കീര്‍ അഹ്‌സനി എന്നിവര്‍ സംബന്ധിച്ചു. ഇന്ന് രാവിലെ എട്ട് മണിക്ക് സയ്യിദ് ഇബറാഹിം ഖലീലുല്‍ബുഖാരിയുടെ നേതൃത്വത്തില്‍ മലപ്പുറം ശുഹദാക്കളുടെ മഖാം സിയാറത്തോടെയാണ് രണ്ടാം ദിനത്തിലെ യാത്ര ആരംഭിക്കുക. തുടര്‍ന്ന് ഒമ്പത് മണിക്ക് കൂട്ടിലങ്ങാടി,10.30ന് പാണ്ടിക്കാട്, 11.30ന് വണ്ടൂര്‍, 12.30ന് എടവണ്ണ, മൂന്ന് മണിക്ക് അരീക്കോട്, 4.30ന് കിഴിശ്ശേരി, ആറ് മണിക്ക് എടവണ്ണപ്പാറ എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം രാത്രി ഏഴ് മണിക്ക് പുളിക്കലില്‍ സമാപ്പിക്കും. പ്രാസ്ഥാനിക നേതാക്കള്‍ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.