Connect with us

National

രാജ്യത്തിന്റെ സന്തുലിതാവസ്ഥക്ക് ധാര്‍മിക വിദ്യാഭ്യാസം അനിവാര്യം: കാന്തപുരം

Published

|

Last Updated

കൊപ്പം: രാജ്യത്തിന്റെ സന്തുലിതാവസ്ഥക്ക് ധാര്‍മിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.”രാജ്യത്തോടൊപ്പം ജനങ്ങളോടൊപ്പം” എന്ന പ്രമേയത്തില്‍ നടക്കുന്ന മര്‍കസ് സമ്മേളന പ്രചാരണ സന്ദേശ യാത്രകള്‍ക്ക് കൊപ്പത്ത് നടന്ന സമാപന സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ധര്‍മബോധമുള്ള സമൂഹത്തിന് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു.
സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, ജലീല്‍ സഖാഫി കടലുണ്ടി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, എന്‍ അലി മുസലിയാര്‍, വി പി എം ഫൈസി വില്യാപ്പളളി, കെ വി അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദുര്‍റസാഖ് സഖാഫി വെളളിയാമ്പുറം, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്ല സഅദി ചെറുവാടി, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, എം വി സിദ്ദീഖ് സഖാഫി, പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഉമര്‍ മദനി വിളയൂര്‍ പ്രസംഗിച്ചു.

Latest