കെന്‍യാത്തയെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കുറ്റവിമുക്തനാക്കി

Posted on: December 5, 2014 11:23 pm | Last updated: December 5, 2014 at 11:23 pm

downloadഹേഗ്: 1200 പേര്‍ കൊല്ലപ്പെട്ട വംശീയ കലാപക്കേസില്‍ നിന്ന് കെനിയന്‍ പ്രസിഡന്റ് ഉഹ്‌റു കെന്‍യാത്തയെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കുറ്റവിമുക്തനാക്കി. തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 2007-08 കാലയളവിലുണ്ടായ അക്രമങ്ങളെ തുടര്‍ന്നാണ് കെന്‍യാത്തക്കെതിരെ കുറ്റം ചുമത്തിയത്. കേസിന്റെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ തെളിവുകളുടെ അഭാവത്തിലാണ് കെന്‍യാത്തയെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. കുറ്റം തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ കണ്ടെത്തിയില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ഇന്നലെ കോടതിയില്‍ വ്യക്തമാക്കി.