സുന്നിവോയ്‌സ് പ്രചാരണ ക്യാമ്പയിന്‍ നീട്ടി

Posted on: December 5, 2014 11:17 pm | Last updated: December 5, 2014 at 11:17 pm

കോഴിക്കോട് : ‘വായനയെ മരിക്കാന്‍ അനുവദിക്കില്ല’ എന്നശീര്‍ഷകത്തില്‍ സുന്നിവോയ്‌സ് പ്രചാരണം പ്രവര്‍ത്തകരുടെ ആവശ്യത്തെ തുടര്‍ന്ന് നീട്ടി .
ആദര്‍ശ വായനാ കുടുംബത്തില്‍ പുതുതായി അണിചേരാനും അംഗത്വം പുതുക്കാനും വിവരങ്ങള്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള സമയപരിധി ഈമാസം 15 വരെയാണ് ദീര്‍ഘിപ്പിച്ചത്. ഇതിനുമുമ്പായി ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് മുഴുവന്‍ രേഖകളും 20 നകം സോണ്‍/ജില്ലാ ഘടകങ്ങള്‍ഏറ്റു വാങ്ങി 25 നകം സ്റ്റേറ്റ് ഓഫീസില്‍ ഏല്‍പ്പിക്കണം.