2019നുള്ളില്‍ രാജ്യം മുഴുവന്‍ വൈദ്യുതിയെത്തിക്കുമെന്ന് കേന്ദ്രം

Posted on: December 5, 2014 5:56 pm | Last updated: December 5, 2014 at 5:56 pm

powerന്യൂഡല്‍ഹി: 2019നുള്ളില്‍ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയല്‍. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്തെ മുന്നേറ്റം ഈ നേട്ടത്തിന് നമ്മെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ കോണ്‍ക്ലേവ് 2014ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കല്‍ക്കരി മോഷണം തടയുന്നതിനായി സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.