ഫ്രണ്ട്‌സ് പത്താം വാര്‍ഷികം ആഘോഷിച്ചു

Posted on: December 5, 2014 2:00 pm | Last updated: December 5, 2014 at 2:58 pm

ദുബൈ: ദുബൈയില്‍ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് അസോസിയേഷന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു. ‘സൗഹൃദം’ എന്ന പേരില്‍ ഇന്ത്യന്‍ അക്കാദമി സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
ഇന്ത്യന്‍ ദേശീയതയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു കലാ-സാംസ്‌കാരിക പരിപാടികള്‍. ആഘോഷങ്ങളുടെ ഭാഗമായി ഫ്രണ്ട്‌സ് അംഗങ്ങള്‍ ഭരതനാട്യം, മോഹിനിയാട്ടം, മാര്‍ഗംകളി തുടങ്ങിയ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ഗാനമേളയ്ക്ക് ഗായകന്‍ രതീഷ് കുമാര്‍ നേതൃത്വം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് എ വി അജിത് കുമാര്‍, മാത്തുക്കുട്ടി കടോണ്‍, കെ ജെ ശേഖര്‍, മധു മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.