Malappuram
റോഡപകടങ്ങള്‍: കമ്മീഷന്‍ റിപ്പോര്‍ട്ട് ഏപ്രിലില്‍ സമര്‍പ്പിക്കും

മലപ്പുറം: വാഹനാപകടം കുറക്കുന്നത് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ഏപ്രിലില്‍ സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് ടി കെ ചന്ദ്രശേഖര ദാസ് അറിയിച്ചു.
ഏപ്രില്‍ 18 വരെയാണ് കമ്മീഷന്‍ കാലാവധി. വിവിധ ജില്ലകളില്‍ സിറ്റിംഗ് നടത്തി ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പഠിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. തിരുവനന്തപുരം ജില്ലയിലായിരുന്നു ആദ്യ സിറ്റിംഗ്. മലപ്പുറത്ത് ഇന്നലെ നടത്തിയ സിറ്റിംഗില്‍ നിരവധി നിര്‍ദേശങ്ങള്‍ കമ്മീഷന് ലഭിച്ചു. ഇതു സംബന്ധിച്ച പഠിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ടി കെ ചന്ദ്രേേശഖര ദാസ് അറിയിച്ചു.
ദീര്‍ഘദൂര ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാന്‍ ദേശീയപാതയോരങ്ങളില്‍ സ്ഥലം കണ്ടെത്തണമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ദീര്‍ഘദൂര ബസുകളില്‍ രണ്ട് ഡ്രൈവര്‍മാരെ നിയമിക്കണം. ഇവര്‍ കൃത്യമായി ജോലിക്കെത്തുന്നുണ്ടെന്ന് നിരീക്ഷിക്കണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. 2013 ല്‍ പെരിന്തല്‍മണ്ണയിലും താനൂരിലുമായുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചതിന്റെ പശ്ചാതലത്തിലാണ് കമ്മീഷനെ നിയമിച്ചത്.
2013 നവംബര്‍ ഒന്നിന് ചുമതലയേറ്റ കമ്മീഷന്‍ റോഡടപകട സാധ്യതയുള്ള സംസ്ഥാനത്തെ 219 സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. എന്‍ എച്ച് 17, എന്‍ എച്ച് 47, എന്‍ എച്ച് 183 ദേശീയപാതകളിലെ 837 കിലോമീറ്റര്‍ റോഡും മലപ്പുറം ജില്ലയിലെ പ്രധാന റോഡുകളും കമ്മീഷന്‍ പരിശോധിച്ചിരുന്നു. ഇന്ന് ജില്ലയിലെ പ്രധാന സംസ്ഥാന പാതകളായ പെരിന്തല്‍മണ്ണ-ചെര്‍പ്പളശ്ശേരി-പാലക്കാട് റോഡും പെരിന്തല്‍മണ്ണ – പരിയാപുരം – ചെറുകര റോഡും കമ്മീഷന്‍ പരിശോധിക്കും.