Connect with us

Kasargod

കാസര്‍കോട് നഗരം നിരീക്ഷണത്തില്‍; രഹസ്യക്യാമറകള്‍ മിഴിതുറന്നു

Published

|

Last Updated

കാസര്‍കോട്: ബാബരി മസ്ജിദ് സംഭവത്തിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിനു അക്രമസംഭവങ്ങള്‍ കര്‍ശനമായി തടയുന്നതിനായി പോലീസ് രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചു. ചെര്‍ക്കള മുതല്‍ മഞ്ചേശ്വരം വരെയുള്ള ദേശീയപാത രഹസ്യക്യാമറകളുടെ നിരീക്ഷണത്തിലാണ്. മധൂര്‍ പഞ്ചായത്തിലെ എല്ലാ റോഡുകളും രഹസ്യ ക്യാമറകളുടെ നിരീക്ഷണത്തിലായി.
ചെര്‍ക്കള മുതല്‍ മഞ്ചേശ്വരം വരെയുള്ള ദേശീയപാതയില്‍ പലയിടങ്ങളിലായി 60ല്‍പരം രഹസ്യക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവയില്‍ പതിയുന്ന ദൃശ്യങ്ങള്‍ സൂക്ഷ്മമായി യഥാസമയം പരിശോധിച്ച് കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. വളരെ ദൂരെ നിന്നുള്ള ദൃശ്യങ്ങള്‍ പോലും മികവോടെ പതിയുള്ള തരത്തിലുള്ള അത്യാധുനിക ക്യാറമകളാണ് സ്ഥാപിച്ചിട്ടുള്ളത്. അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ തടയുകയോ കടകള്‍ അടപ്പിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.