സേലത്ത് കാര്‍ മറിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു

Posted on: December 4, 2014 12:47 pm | Last updated: December 5, 2014 at 12:04 am

accidenപാലക്കാട്: തമിഴ്‌നാട് സേലത്തുണ്ടായ കാര്‍ അപകടത്തില്‍ പിഞ്ചുകുഞ്ഞടക്കം മൂന്ന് പേര്‍ മരിച്ചു.
കഞ്ചിക്കോട് ഹില്‍വ്യൂനഗര്‍ സന്തോഷ് നിവാസില്‍ ഇന്ദിര (61), അജീന (24) ഇന്ദിരയുടെ പേരക്കുട്ടി ദേവാഞ്ച് (ഒന്ന്)എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ദേവാഞ്ചിന്റെ മാതാപിതാക്കളും വന്ദനക്കും(30) മരുമകന്‍ സന്തോഷിനും(35) ഗുരുതരമായി പരുക്കേറ്റു. ഇവരെ ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞാണ് ദുരന്തമുണ്ടായത്. മരിച്ച അജീന സന്തോഷിന്റെ മാതൃസഹോദരീ മകളും എറണാകുളം സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയുമായിരുന്നു. അജീനയുടെ പിതാവ് സതീശന്‍. മാതാവ്: ശോഭന. സഹോദരന്‍: അജീഷ്. വിശ്വനാഥനാണ് മരിച്ച ഇന്ദിരയുടെ ഭര്‍ത്താവ്. മറ്റൊരു മകള്‍ അഞ്ജന.