ബൈക്കിന് പിറകെ കെ എസ് ആര്‍ ടി സി ബസുള്‍പ്പെടെ മൂന്ന് വാഹനങ്ങളിടിച്ചു

Posted on: December 4, 2014 11:09 am | Last updated: December 4, 2014 at 11:16 am

വടക്കഞ്ചേരി: ടയര്‍ പൊട്ടി ബൈക്ക് നടുറോഡില്‍ നിന്നതിനെത്തുടര്‍ന്ന് പിന്നില്‍ വന്ന കെ എസ് ആര്‍ടി സി ബസുള്‍പ്പെടെ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ദേശീയപാത തേനിടുക്ക് വളവിലാണ് സംഭവം. ചുവട്ടുപാടം ഭാഗത്തേയ്ക്ക് പോയിരുന്ന ബൈക്കിന്റെ പിന്‍ഭാഗത്തെ ടയര്‍ ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് പൊട്ടുകയായിരുന്നു.
ബൈക്കിലിടിക്കാതിരിക്കാന്‍ ടാങ്കര്‍ ലോറി ബ്രേക്ക് ചെയ്തപ്പോള്‍ പിറകെ വന്നിരുന്ന കെ എസ് ആര്‍ ടി സി ബസും ബസിനു പിറകില്‍ വന്നിരുന്ന കാറും ഇടിക്കുകയായിരുന്നു. വാഹനങ്ങളെല്ലാം വേഗത കുറഞ്ഞ് പോയിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല.
വാഹനങ്ങള്‍ക്കെല്ലാം കേടുപാടുണ്ട്. ഹൈവേ പോലീസും വടക്കഞ്ചേരി പോലീസും സ്ഥലത്തെത്തിയാണ് വാഹനഗതാഗതം പുനസ്ഥാപിച്ചത്.