സിഗരറ്റിന്റെ ചില്ലറ വില്‍പ്പന തല്‍ക്കാലം നിരോധിക്കില്ല

Posted on: December 3, 2014 8:54 pm | Last updated: December 3, 2014 at 8:54 pm

smokeന്യൂഡല്‍ഹി:സിഗരറ്റിന്റെ ചില്ലറ വില്‍പ്പന നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം മരവിപ്പിച്ചു. നഗരവികസനമന്ത്രി വെങ്കയ്യ നായിഡു, ആരോഗ്യമന്ത്രി ജെപി നഡ്ഡ എന്നിവര്‍ മറ്റ് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

നിര്‍ദേശം നടപ്പിലായാല്‍ സിഗരറ്റ് വില്‍പ്പന കുറയും. കര്‍ഷകര്‍ക്ക് മോശമായി ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്നും കര്‍ഷകര്‍ക്ക് കൃത്യമായ മറ്റൊരു മാര്‍ഗം കണ്ടെത്തിയതിന് ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
സിഗരറ്റ് വില്‍പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ സര്‍ക്കാരിന് നികുതിവരുമാനത്തില്‍ വന്‍കുറവ് ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. 25,000 കോടി രൂപയോളമാണ് പ്രതിവര്‍ഷം പുകയില വ്യവസായം നികുതിയിനത്തില്‍ സര്‍ക്കാരിന് നല്‍കുന്നത്.