13 മെഗാപിക്‌സല്‍ ക്യാമറ: പുതിയ ബജറ്റ് സ്മാര്‍ട് ഫോണുമായി കാര്‍ബണ്‍

Posted on: December 3, 2014 7:31 pm | Last updated: December 3, 2014 at 7:31 pm

karbon new13 മെഗാപിക്‌സല്‍ ക്യാമറയുള്ള സ്മാര്‍ട് ഫോണുമായി കാര്‍ബണ്‍. കാര്‍ബണ്‍ ടൈറ്റാനിയം എസ്25 ക്ലിക്ക് എന്ന മോഡലാണ് കാര്‍ബണ്‍ പുതുതായി വിപണിയിലിറക്കുന്നത്. 7650 രൂപയാണ് വില. 13 മെഗാപിക്‌സല്‍ ക്യാമറയും അഞ്ച് മെഗാപിക്‌സലുള്ള ഫ്രണ്ട് ക്യാമറയുമാണ് ഫോണിന്റെ പ്രധാന സവിശേഷത.

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ എട്ട് ജി ബി ഇന്റേണല്‍ മെമ്മറിയും 32 ജി ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുമുണ്ട്. അഞ്ച് ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലെയുള്ള ഫോണില്‍ 1.3 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസറാണുള്ളത്. ഡ്യുവല്‍ സിമ്മുള്ള ഫോണിന് 2000 എം എ എച്ച് ബാറ്ററിയുമുണ്ട്. ഓണ്‍ലൈന്‍ വിപണിയിലാണ് ഫോണ്‍ വില്‍പനക്കെത്തിയിട്ടുള്ളത്.