Connect with us

Gulf

അബുദാബിയില്‍ നേരിയ തോതില്‍ മഴ പെയ്തു

Published

|

Last Updated

അബുദാബി: തലസ്ഥാനത്തും പടിഞ്ഞാറന്‍ മേഖലയിലും നേരിയ തോതില്‍ മഴ പെയ്തു. കഴിഞ്ഞ ദിവസവും അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ മിതമായ തോതില്‍ മഴ പെയ്തിരുന്നു. ഇന്നലെയും മഴയുണ്ടായതോടെ എമിറേറ്റില്‍ താപനില 20 ഡിഗ്രിക്ക് താഴേക്ക് എത്തിയിരിക്കയാണ്. രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു നഗരത്തിലും പരിസരങ്ങളിലും. ഉച്ചയോടെയായിരുന്നു മഴ ആരംഭിച്ചത്. വൈകുന്നേരം വരെ ചാറ്റല്‍ മഴ പല ഭാഗങ്ങളിലും തുടര്‍ന്നു. മഴ പെയ്തതോടെ നഗരവാസികളില്‍ പലരും വീടുകളില്‍ നിന്നു പുറത്തിറങ്ങുകയും മഴ ആസ്വദിക്കുകയും ചെയ്തു.
മിക്കവരും കോര്‍ണിഷിലേക്കും യാസ് ഐലന്റിലേക്കുമായിരുന്നു മഴ ആസ്വദിക്കാന്‍ നീങ്ങിയത്. എല്ലാ ദേശീയ ദിനത്തിലും വൈകുന്നേരമാണ് പരിപാടികള്‍ക്ക് സാക്ഷികളാവാന്‍ പോകാറെന്ന് നഗരവാസിയായ അബ്ദുല്‍ അസീസ് മുഹമ്മദ് വ്യക്തമാക്കി. കാലാവസ്ഥയില്‍ മാറ്റം സംഭവിക്കുകയും മഴപെയ്യുകയും ചെയ്തതിനാല്‍ രാവിലെ തന്നെ പുറത്തേക്കിറങ്ങുകയായിരുന്നു. അതിരാവിലെ മുതല്‍ ആകാശം മേഘാവൃതായിരുന്നു. ഉച്ചക്കാണ് മഴക്ക് തുടക്കായത്. അത് വൈകുന്നേരവും തുടര്‍ന്നു. റോഡില്‍ പലയിടത്തും വെള്ളംകെട്ടിനില്‍ക്കുന്നത് കാണാനായെന്ന് അദ്ദേഹം പറഞ്ഞു. മഴയുണ്ടായെങ്കിലും കാറ്റില്ലാതിരുന്നത് അനുഗ്രഹമായതെന്ന് പ്രവാസിയായ ജംഷദ് അഹ്മദ് വ്യക്തമാക്കി. അല്‍ ഖന്‍സ, അല്‍ വത്ത്ബ, മുസഫ്ഫ തുടങ്ങിയ പ്രദേശങ്ങളിലും മഴയുണ്ടായി. ഇന്നലെ രാജ്യത്ത് പൊതുവില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നുവെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കടല്‍ത്തീരങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കനത്ത കാറ്റിന് സാധ്യയുണ്ടെന്നും ഉള്‍നാടന്‍ മേഖലയില്‍ പൊടിക്കാറ്റുണ്ടായേക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ്് നല്‍കി.